ഇന്നലെകളിൽ നഷ്ടപ്പെട്ടവയിൽ ചിലതെങ്കിലും ,
നാളെകളിൽ തിരിച്ചു
കിട്ടുമെന്ന പ്രതീക്ഷകളിൽ
ജീവിക്കാനാണിഷ്ടം,
അവ എന്നെന്നേയ്ക്കുമായ്,
നഷ്ടമായെന്നു കരുതുന്നതിനേക്കാൾ.
- റിബിൻ
Monday, 4 July 2016
ഇന്നലെയുടെ നഷ്ടങ്ങൾ
മഴ ഭാവങ്ങൾ
വർഷ കാല സായാഹന്നങ്ങളിൽ
മഴയെ നോക്കിയിരിക്കുമ്പോൾ ,
ശൃംഗാരവും രൗദ്രവും
മാറി മാറി അഭിനയിച്ച് ,
നമ്മെ ഭയപ്പെടുത്തുകയും ,പ്രണയ പരവശരാക്കുകയും ചെയ്യുന്ന
മികച്ചൊരു അഭിനേതാവാണു മഴ
എന്നെനിക്കു തോന്നാറുണ്ട്്
- റിബിൻ
"
ചില ബന്ധങ്ങൾ
നമ്മെ വിട്ടു പോകുമ്പോൾ ,
നാം ഇല കൊഴിഞ്ഞ
മരങ്ങൾ പോലെയോ,
ഇതൾ കൊഴിഞ്ഞ
പൂക്കൾ പോലെയോ
ആയിപ്പോകും.
പകരം പുതുതായ്
വരുമെന്നാകിലും
നഷ്ടപ്പെട്ടതൊന്നും
ഒരിക്കലും തിരിച്ച വരില്ല.
റിബിൻ
Wednesday, 22 June 2016
പ്രണയ കാലം
മഴ പെയ്ത് തോർന്ന
നനവാർന്ന രാത്രികളിൽ ,
അമ്പിളി വെട്ടമരിച്ചിറങ്ങും
ജനാല തൻ പിറകിലായ്
നിൻ മിഴിയിണകൾ ,
മഴത്തുള്ളികളിറ്റു വീഴുന്ന
വാക മരച്ചോ ട്ടിലായ്
മഴത്തുള്ളികളിൽത്തട്ടി വജ്റത്തിളക്കം
ധരിക്കുമി പാൽനിലാവെൻ,
ഇരുട്ടിൻ മുഖപടമഴിക്കാൻ
കാത്തിരുന്ന പ്രണയ കാലം
നി മറന്നോ സഖീ?
- റിബിൻ
Tuesday, 1 March 2016
പുതു പ്രഭാതം ..
ഓരോ സന്ധ്യയും പകലിൻ
േവദനാജനകമാം മരണമാണ്.
ഓരോ ദിനവും മരണം വരിച്ച്
സമുദ്രമാം സ്വർഗത്തിൽ
മുങ്ങിത്താഴുമീ പകലിന്നാത്മാവ്
വരും പ്രഭാതത്തിൽ
വീണ്ടും പകലായുയിർക്കുമെന്നാൽ
ജ്വലിച്ച് കത്തിയൊരാ പ്രണയമാം
പകലിൽ നിന്നും
പ്രണയ നഷ്ടമാം അന്ധകാരത്തിലേക്ക്
എരിഞ്ഞടങ്ങിയൊരാ പ്രണയമാം
അഴകാർന്ന പകൽ
നാളെ വീണ്ടുമെത്തും
പുൽക്കൊടി കളിൽ ഒട്ടി നിൽക്കും
മഞ്ഞു കണങ്ങളാം ആനന്താ ശ്രുവിൽ
എൻ പ്രതിബിംബം വരച്ചു കൊണ്ട്
പ്രതീക്ഷ തൻ പ്രഭാത രശ്മികൾ
ജീവിതത്തിൻ പുതു പുൽനാമ്പുകളെ തഴുകി
പുതുവസന്തം കാത്തു നിന്നൊരാ
വൃക്ഷ, തരു ലതാതികളെയും
കിളികളെയും തഴുകിയുണർത്തി
വീണ്ടുമാ സുന്ദര പ്രഭാത
വസന്തത്തിേലക്കെന്നെ ക്ഷണിക്കു മാ യി രി ക്കാo.
- റിബിൻ
Sunday, 28 February 2016
കലാലയം
കല്ലും മണ്ണും ചേർത്തുണ്ടാക്കിയ
നിന്റെ ശരീരത്തിന്
ഹൃദയത്തെ ഉണ്ടാക്കിയത് ബന്ധങ്ങളാണ്,
പ്രണയം, സൗഹൃദം, ഗുരുശിഷ്യബന്ധം,
എല്ലാം ചേർന്ന് നിനക്കൊരു
ഹൃദയം പണി തു വച്ചു
പുസ്തകത്താളിലെ പാഠങ്ങളേക്കാൾ
നിന്റെ ഹൃദയത്തിലെഴുതിയ പാഠങ്ങൾ
ഒരു ജീവിതകാലത്തേക്കുള്ള ഊർജം
ഞങ്ങൾക്കായ് പകർന്നു ത ന്നു
നിന്റെ നെഞ്ചിൽ പൂത്തുലഞ്ഞ പ്രണയങ്ങളും, സൗഹൃദങ്ങളും, വേദനിപ്പിക്കുന്ന പ്രണയ പരാജയങ്ങളും നഷ്ടസൗഹൃദങ്ങളും കണ്ടെങ്കിലുംഅതിനെ തരണം ചെയ്ത് ജീവിത പ്രതിസന്ധികളിൽ തളരാതിരിക്കാനുള്ള പാഠം ഞങ്ങളെ പഠിപ്പിച്ചതും നീ.
മനുഷ്യ ജൻമത്തിന് ഒരു സ്വർഗമുണ്ടെങ്കിൽ അത് നിന്നിലാണ്.
നീ തന്ന സന്തോഷങ്ങളാണെന്റെ ജീവിതത്തിൽ മനസറിഞ്ഞു സ്വീകരിച്ച സന്തോഷങ്ങൾ.
അവസാനമൊരുനാൾ ഹൃദയം പൊട്ടുന്ന വേദനയോടെ നീ ഞങ്ങളെ നിന്നിൽ നിന്നടർത്തി മാറ്റിയ പ്പോൾ തന്ന വേദന പിന്നീടൊരിക്കലും അനുഭവിച്ചിട്ടില്ല . ഒരു ജീവിത0 കഴിയാനുള്ള വിദ്യയും, സൗഹൃദങ്ങളും, തന്ന് നീ സമ്മാനിച്ച ആ മനോഹര കാലം മാത്രമാണ് ,ജീവിത വഴിത്താരയിൽ നഷ്ടപ്പെടാതെ മരണം തേടിയെത്തുന്ന നാൾ വരെ ഹൃദയത്തോട് ചേർത്ത് വയ്കാൻ ഞാൻ കൊതിക്കുന്നത.
ഞാൻ എന്നും കാണുന്ന നടക്കാത്തൊരു സുന്ദര സ്വപ്നമുണ്ട് ,കലാലയമെന്നു പേരിട്ട് ഞങ്ങളിലെ കലയെയും, വിദ്യയേയും ,സ്നേഹത്തേയും ഉണർത്തിയ നിന്നിലേക്ക്
ഒരു വട്ടം കൂടി പഴയ കാലവുമായെത്തണമെന്ന്,
വെറുതേയെങ്കിലും കൊതിക്കുന്നു ഞാനനിയായ്.
- റിബിൻ്
്
Monday, 22 February 2016
സ്വന്തമാകില്ലെന്നാകിലും -
,സൂര്യകിരണങ്ങൾ സ്വന്തമാക്കുമെന്നാകിലും ,
മഞ്ഞുതുള്ളിയെ പ്രണയിക്കാതിരിക്കാൻ ,
പുൽ ക്കൊടി ക്കാവുമോ ?
ഭൂമിക്ക് സ്വന്തമാവുമെന്നാകിലും-
മഴയെ പ്രണയിക്കാത്ത-
മേഘങ്ങൾ ഉണ്ടോ?
സ്വന്തമാക്കുന്ന ഇഷ്ടങ്ങൾ,
മാത്രമല്ല പ്രണയം
നഷ്ടമാകുെമന്നാകിലും
സ്വന്തമെന്ന് വെറുതേ കൊതിക്കു വതല്ലോ
പ്രണയമെന്ന സുന്ദര സ്വപ്നം.
' - റിബിൻ
Saturday, 20 February 2016
അച്ഛൻ
ഞാനാം ചെടിയെ
നട്ടു നനച്ചു വളർത്തിയതും നീ
എൻ വളർമയ്ക്ക് സo രക്ഷണ വേലിയായതും നീ
തൻ കൺ കോണിലെ
നനവും വിയർപ്പു മൊഴിച്ച്
എനിക്കായ് നനവേ കിയതും നീ
നിന്നാശകൾ വെട്ടി നിരത്തി
എനിക്ക് വളമേകിയതും
ഞാൻ പൂത്തുലയുവതും
എന്നിൽ പച്ചപ്പു പടരുവതും
സ്വയം ജീർണ്ണിച്ച്
എനിക്ക് വളമാകുവതെങ്കിലും
കണ്ണിലൊളിപ്പിച്ച സന്തോഷത്തോടെ നോക്കി നിന്നതും നീ
ഒരു ജീവിതമെനിക്കായ്
പരിഭവമില്ലാതദ്ധാനിച്
ഞാനാം ചെടിയെ
മരമാക്കിയതെന്ന ച ഛൻ.
-റി ബിൻ
Thursday, 18 February 2016
ഒരു നഷ്ട പ്രണയത്തിന്റെ ഓർമ്മയ്ക്ക ...
പാതിയഴിഞ്ഞ നിൻ കാർ കൂന്തലോ.-
അതിന്നിഴകൾക്കിടയിലൂടെ നീണ്ടു വന്ന -
നിൻ കണ്മുനകളോ
അതോ ആ കേശഭാരത്തിനലങ്കാരമ)o
പ്രണയ ചുവപ്പുള്ള ' റോസാപുഷ്പമോ?
ഏതാണെന്നെ പ്രണയമെന്ന
ലഹരിയിലേക്ക് തള്ളിയിട്ടത്
നീ നടന്ന വഴികൾ എൻ-
പ്രദക്ഷിണ വഴികളായി
നിൻ കണ്മുനകളെന് ഹ്യദയത്തിൽ -
പ്രണയ പൂവമ്പുകളായ്..
നിൻ 'പുഞ്ചിരികളെ ന്നിൽ
അനിർവ്വചനീയാനുഭൂതികൾ പകർന്നു.
എങ്കിലുമെന് പ്രണയമേ
എൻ പ്രണയ ശരങ്ങൾക്ക്
നിൻ ഹൃദയമാo
കരിങ്കൽ ഭിത്തിയിലിടിച്ച്
ചത്തൊടുങ്ങാനായിരുന്നല്ലോ വിധി.
എന്റെ ബാല്യം
ഉണ്ടായിരുന്നെനിക്കൊരു കാലം
വെളുത്ത മനസും
ചേറു പുരണ്ട വസ്ത്രങ്ങളുമുള്ള കാലം
വർണ്ണവും ജാതിയും മതവും
കുഞ്ഞു ദേഹത്തെ
വലിയ മനസിൽ വിവേചനങ്ങൾ
തീർക്കാതിരുന്ന കാലം
ഓടിക്കളിക്കാൻ വലിയ തൊടികളും
ഇറുത്തെടുക്കാൻ കുഞ്ഞു പൂവുകളും
നിഷ്കളങ്ക സ്നേഹം വാരി വിതറാൻ
ചുറ്റിലും സതീർത്ഥ്യരുമുണ്ടാ യി രു ന്ന കാലം
മറവി തൻ മൃതിയിൽ
എരിയാതിരിക്കാൻ ഞാനെന്നും
കൊതിക്കുന്ന കാലം
എന്റെ ബാല്യകാലം.
സ്നേഹ ജാലകം
ആരോ എന്നോ താഴിട്ടു പൂട്ടിയൊ-
രെന്നാത്മാവിൻ തുരുമ്പിച്ച
ജാലക വാതിൽ തള്ളിത്തുറന്നൊരിളം-
കാറ്റായെന്നിലേക്കൊഴുകി വന്നു
നിൻ സ്നേഹ സൗരഭ്യം
എൻ ജീവവായുവിൽ പടർത്തി
എന്നെ ഉണർത്തിയ നീയും
ഒടുവിലാ ജാലക വാതിൽ
വലിച്ചടച്ച് പോയതെന്തിനായിരുന്നു?