Saturday, 20 February 2016

അച്ഛൻ


ഞാനാം ചെടിയെ
നട്ടു  നനച്ചു    വളർത്തിയതും  നീ
എൻ വളർമയ്ക്ക്  സo രക്ഷണ വേലിയായതും  നീ
തൻ കൺ കോണിലെ
നനവും  വിയർപ്പു മൊഴിച്ച്
എനിക്കായ്  നനവേ കിയതും  നീ
നിന്നാശകൾ വെട്ടി നിരത്തി
എനിക്ക് വളമേകിയതും
ഞാൻ പൂത്തുലയുവതും
എന്നിൽ പച്ചപ്പു  പടരുവതും
സ്വയം ജീർണ്ണിച്ച്
എനിക്ക് വളമാകുവതെങ്കിലും
കണ്ണിലൊളിപ്പിച്ച സന്തോഷത്തോടെ നോക്കി നിന്നതും  നീ
ഒരു ജീവിതമെനിക്കായ്
പരിഭവമില്ലാതദ്ധാനിച്
ഞാനാം ചെടിയെ
മരമാക്കിയതെന്ന ച ഛൻ.
                      -റി ബിൻ

No comments:

Post a Comment